കാഞ്ഞങ്ങാട് :റോഡിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണാ മാല ഹോസ്ദുർ പൊലീസിൽ ഏൽപ്പിച്ച്ബല്ലാ കടപ്പുറം സ്വദേശി. അന്വേഷണത്തിൽ സ്വർണാഭരണത്തിൻ്റെ ഉടമയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ സി.എച്ച്. റംഷാദ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെ ചിത്താരി ചാമുണ്ഡിക്കുന്ന് നിന്നുമാണ് ആഭരണം കളഞ്ഞു കിട്ടിയത്. ആഭരണം കളഞ്ഞു കിട്ടിയ കാര്യം വാട്സാപ്പ് ഗ്രൂപ്പ് വഴി അടക്കം ശ്രദ്ധയിൽപെടുത്തിയിരുന്നു. എസ്. ഐ സൈഫുദീൻ, ആഭരണം വാങ്ങി. പിന്നീട് പൊലീസിലെത്തി ആഭരണ ഉടമ കാസർകോട് താമസിക്കുന്ന അതിഞ്ഞാൽ സ്വദേശി നൗഷാദ് പാലക്കിയുടെതാണ് ആഭരണം.
0 Comments