കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച ദീർഘദൂര കെ.എസ്.ആർ.ടി.സി ബസിന്റെ കന്നിയോട്ടത്തിൽ പാട്ടുപാടി യാത്രചെയ്ത് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത. പത്തനംതിട്ടയിലേക്കുള്ള ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് കഴിഞ്ഞ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സഖാവ് എന്ന കവിത ചൊല്ലി കെ. വി. സുജാത സഹയാത്രക്കാർക്ക് ആവേശം പകർന്നത്. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങിയ ബസ് നഗരം ചുറ്റി തിരിച്ച് ഡിപ്പോയിൽ എത്തുന്നതിനിടെയാണ് ബസിനെ സംഗീത സാന്ദ്രമാക്കിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.ലത, പി.ടി. നന്ദകുമാർ,എ. ടി. ഒ ആൽവിൻ സേവ്യർ,ജീവനക്കാർ, ട്രേഡ് യൂനിയൻ നേതാക്കൾ തുടങ്ങിയവരും ബസിൽ കന്നി യാത്രക്കാരായി ഉണ്ടായിരുന്നു.
0 Comments