Ticker

6/recent/ticker-posts

എലിവിഷം അകത്ത് ചെന്ന് മാലോം സ്വദേശി മരിച്ചു, ചിറ്റാരിക്കാലിൽ 60 കാരൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ ജീവനൊടുക്കി.
എലിവിഷം അകത്ത് ചെന്ന് മാലോം സ്വദേശി മരിച്ചു. ചിറ്റാരിക്കാലിൽ 60 കാരനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
 പാലാവയൽ ഓടക്കൊല്ലിയിലെ ചക്കാലയിൽ ഹൗസിൽ ജോസഫ്  60  ആണ് മരിച്ചത്. വീട്ടുപറമ്പിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്.  ചിറ്റാരിക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
എലി വിഷം അകത്തു ചെന്ന് മാലോം സ്വദേശി മരിച്ചു.ബന്തവമല കാരിയങ്കാൽ ഹൗസിൽ കെ.എൽ. രാജുവാണ് 60 മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
വെള്ളരിക്കുണ്ട് പൊലിസ് ഇൻക്വസ്റ്റ് നടത്തി.



Reactions

Post a Comment

0 Comments