Ticker

6/recent/ticker-posts

തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത കൊവ്വൽ പള്ളിയിലെ വ്യാപാര ഭവൻ്റെ കൊടിമരം പിഴുതെടുത്ത നിലയിൽ

കാഞ്ഞങ്ങാട് :തിങ്കളാഴ്ച വ്യാപാരി വ്യവസായി ജില്ലാ പ്രസിഡൻ്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്ത കൊവ്വൽ പള്ളിയിലെ വ്യാപാര ഭവൻ്റെ കൊടിമരം പിഴുതെടുത്ത നിലയിൽ. 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിൻ്റെ പുതുതായി ഉദ്ഘാടനം ചെയ്ത വ്യാപാര ഭവൻ്റെ  കൊടിമരം പിഴുതെടുത്ത് പതാകയും സൈൻബോർഡും നശിപ്പിച്ച നിലയിൽ  രാവിലെയാണ് കണ്ടെത്തിയത്. യൂണിറ്റ് പ്രസിഡൻ്റ് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് എക്‌സിക്യൂട്ടീവ് യോഗം സംഭവത്തിൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന്   അഭ്യർത്ഥിച്ചു.  പ്രസിഡന്റ് എൻ.പി.അഷറഫ് അധ്യക്ഷത വഹിച്ചു. ടി.വി.ദിനേശൻ, കെ.വി.ശശികുമാർ,ജയകൃഷ്ണൻ , സുരേഷ്., അബ്ദുൾ നാസർ, അരുൺ കുമാർ, സജി ആൻ്റണി  പ്രസംഗിച്ചു. സെക്രട്ടറി കെ.ജി.പ്രഭാകരൻ സ്വാഗതവും, ട്രഷറർ പി.കെ.രവീന്ദ്രൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments