കാഞ്ഞങ്ങാട് :മാവുങ്കാൽ ദേശീയ പാതയിലെ മേൽപാലത്തിന് മുകളിൽ നിന്നും ഫൈബർ സ്റ്റീൽ ഷീറ്റ് യുവതിയുടെ തലയിൽ വീണ സംഭവത്തിൽ പൊലീസ് കേസ്. ചാലിങ്കാൽ കൊളത്തിങ്കാലിലെ ഗണേഷിൻ്റെ ഭാര്യ സി. സിന്ധുവിൻ്റെ 44 പരാതിയിൽ മേഘ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനെതിരെയാണ് ഇന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 3 ന് വൈകീട്ടായിരുന്നു സംഭവം. പാലത്തിൻ്റെ കിഴക്ക് ഭാഗം അടിയിൽ കൂടി നടന്ന് പോകവെ ദേശീയ പാതയിലെ നിർമ്മാണ സാമഗ്രഹികൾ തലയിൽ വീഴുകയായിരുന്നു. ഇന്ന് ലഭിച്ച പരാതിയിലായിരുന്നു കേസ്.
0 Comments