കാഞ്ഞങ്ങാട് :കെ.എസ്.ഇ.ബിയുടെ ഫ്യൂസ് യൂണിറ്റ് ഉൾപെടെ മോഷണം പോയി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദുമ ഓഫീസിലെ അസി. എഞ്ചിനീയർ അബ്ദുൾ ഖാദറിൻ്റെ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്. യാഡിൽ സൂക്ഷിച്ചിരുന്ന 55 കിലോ തൂക്കം വരുന്ന കണ്ടക്ടറും ഒമ്പത് 200 ആമ്പിയർ ഫ്രൂസ് യൂണിറ്റും പഴയ ഡാമേജായ നാല് ഫ്യൂസ് യൂണിറ്റുമടക്കം 146 70 രൂപയുടെ സാധനങ്ങൾ മോഷണം പോയെന്നാണ് പരാതി.
0 Comments