Ticker

6/recent/ticker-posts

കാപ്പ പ്രകാരം യുവാവ് അറസ്റ്റിൽ പൂജപ്പുര ജയിലിൽ അടക്കും

കാസർകോട്:കാപ്പ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ
പൂജപ്പുരജയിലിൽ അടക്കും. കാപ്പ 
വകുപ്പ് പ്രകാരം
ജില്ലയിൽ ആറാമത്തെ ആളാണ് പിടിയിലാവുന്നത്.
മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മുളിയാർ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ്26നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ , ആദൂർ, പൊലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. ആദൂർ പൊലീസ് സ്റ്റേഷനിൽ 99.54 ഗ്രാം എം.ഡി എം എ വിൽപനക്കായി കൈവശം വെച്ചതിനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരി ഉപയോഗിച്ചതിനും എറണാകുളത്ത് എക്സൈസ് വകുപ്പ് 83.896 ഗ്രാം പിടികൂടിയ കേസുകളിൽ പ്രതിയാണ്. തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എൻ ഡി പി എസ് ( എൻ ഡി പി എസ്) നിയമപ്രകാരം ജില്ലയിലെ ആറാമത്തെയാളെയാണ് അറസ്റ്റ് ചെയ്യുന്നത് .
ജില്ലാ പൊലീസ് മേധാവി. ബി വി . വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജിന്റെ  മേൽനോട്ടത്തിൽ ആദൂർ പൊലീസ്  ഇൻസ്‌പെക്ടർ അനിൽ കുമാറുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ പൊലീസുകാരായ മുരളീധരൻ , ഉമേഷ് കുമാ എന്നിവർ ചേർന്നനാണ് കരുതൽ തടങ്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments