Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ

കാസർകോട്: 2023 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  മുങ്ങിയ പിടികിട്ടാപുള്ളിയെ മാസങ്ങൾ നീണ്ട അ
ന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തു.
ബദിയഡുക്ക നാരമ്പാടി സ്വദേശി  അബ്ദുൽ റസാഖാണ് 35 പിടിയിലായത്. പോക്സോ കേസിൽ അറസ്ററിലായി റിമാൻ്റിൽ കഴിഞ്ഞ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കളുമായും നാടുമായി ബന്ധമില്ലാതെ തന്ത്രപൂർവം ഒളിവിൽ കഴിഞ്ഞ പ്രതിയെ ഏറെ പണി പെട്ട് അജ്മീരിൽ നിന്നും കണ്ടെത്തുകയായിരുന്നു. വാറൻ്റ് പുറപെടുവിച്ചിട്ടും ഹാജരാകാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
 ബദിയഡുക്ക എസ്.ഐ
ടി . അഖിലിൻ്റെ നേതൃത്വത്തിൽ
എ.എസ്.ഐ മുഹമ്മദ്, പൊലീസുകാരായ ഗോകുൽ, ശ്രീനേഷ് എന്നിവരടങ്ങിയ  സംഘമാണ്  പിടികൂടി യത്. പ്രതിയെ
കോടതി റിമാൻഡ് ചെയ്തു.

Reactions

Post a Comment

0 Comments