കാഞ്ഞങ്ങാട് : ചെക്ക് റിപ്പബ്ലിക്ക് , ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസും ചിറ്റാരിക്കാൽ പൊലീസും കേസെടുത്തു, ഭീമനടി മൗക്കോടിലെ ബിജോ ജോണി 25 യുടെ പരാതിയിൽ തൃശൂർ സ്വദേശി ഗൗതം കൃഷ്ണക്കെതിതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷമാണ് പണം നൽകിയത്. ചെക്ക് റിപ്പബ്ലിക് രാജ്യത്തേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 3, 40000 രൂപ തട്ടിയെടുത്തെന്ന ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ.വി. വൈശാഖിൻ്റെ 35 പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് അനശ്വര ബിൽഡിംഗിലെ ഭുവനേശ്വരി ഇൻഫോടെച്ച് മാൻ പവർ സ്വല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിലെ പ്രദീപനെതിരെയാണ് കേസ്. പരാതിക്കാരനും സുഹൃത്തിനും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. 2023, 2024 വർഷത്തിലായാണ് പണം നൽകിയത്.
0 Comments