Ticker

6/recent/ticker-posts

പാണത്തൂരിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, മയക്ക് മരുന്ന് കണ്ടെത്തിയത് സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

കാഞ്ഞങ്ങാട് :പാണത്തൂരിൽ നിന്നും എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ്
അറസ്റ്റ് ചെയ്തു. ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡും രാജപുരം പൊലീസും ചേർന്നാണ് ഇന്നലെ രാത്രി പ്രതിയെ പിടികൂടിയത്. പാണത്തൂർ നെല്ലിക്കുന്നിലെ പരുത്തി പള്ളിക്കുന്നേൽ സജൽ ഷാജി 23 യാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്നും 0.790 ഗ്രാം എം.ഡി.എം.എയും 6.740 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാണത്തൂരിൽ സംശയ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്തപ്പോൾ കോഴിക്കോട് പോയി വരികയാണെന്നും സി.സി.ടി വി സ്ഥാപിക്കുന്ന ജോലിയാണെന്നും പറഞ്ഞു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ സിഗരറ്റ് പാക്കറ്റിലാക്കി മയക്ക് മരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Reactions

Post a Comment

0 Comments