കാഞ്ഞങ്ങാട് : 35 വർഷമായി പാറപ്പള്ളി പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ഹാജിറ ഉമ്മക്ക് സ്ഥലത്തിന് പട്ടയം ലഭിച്ചു. സെപ്തം ഒന്നിന് കാസർകോട് നടന്ന പട്ടയമേളയുടെ ഭാഗമായാണ് പട്ടയം അനുവദിച്ചത്.
ഹാജിറുമ്മയും മകളും പാറപ്പള്ളിയിലെ പുറമ്പോക്ക് ഭൂമിയിൽ ഉദാരമതികൾ നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിച്ചുവരവെ നിരവധി തവണ പട്ടയത്തിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി. ദാമോദരൻ്റെ നിരന്തരമായ ഇടപെടലിൻ്റെ ഭാഗമായാണ് ഹാജിറുമ്മയുടെ പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമായത്.
0 Comments