കാഞ്ഞങ്ങാട് : ഹോസ്ദുർഗ് മരക്കാപ്പുകടപ്പുറത്ത് കടലിൽ ഒഴുകി
വന്ന മൃതദേഹം കരക്കെത്തിച്ചു. ഇന്ന് രാവിലെയാണ് കടലിൽ ഒഴുകുന്ന നിലയിൽ മൃതദേഹം പരിസരവാസികൾ കണ്ടത്. തുടർന്ന് പൊതു പ്രവർത്തകൻ ശരത് മരക്കാപ്പുകടപ്പുറത്തിൻ്റെ നേതൃത്വത്തിൽ കടലിൽ ഇറങ്ങി മൃതദേഹം കരയിലെത്തിച്ചു. വിവര മറിഞ്ഞ് തീരദേശ പൊലീസ് സ്ഥലത്തെത്തി. മന്ത്ര റിസോർട്ടിന് സമീപത്തായാണ് മൃതദേഹം കണ്ടത്.
ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിൻ്റെ തൊലിപ്പുറം നശിച്ച നിലയിലാണ്.
0 Comments