Ticker

6/recent/ticker-posts

ചിത്താരിയിൽ കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് തല കീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് : കെ.എസ്.ടി പി റോഡിൽ
ചിത്താരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കാറുകളിൽ ഒന്ന് തല കീഴായി റോഡിൽ മറിഞ്ഞു. സൗത്ത് ചിത്താരിയിൽ ഇന്ന് രാവിലെയാണ് അപകടം. ബംഗ്ള ഹോട്ടലിന് സമീപം ഇരു ഭാഗത്തേക്കുമായി സഞ്ചരിച്ച കാറുകൾ കൂട്ടിയിടിച്ചു. കാറിൻ്റെ വശത്ത് ഇടിച്ച ശേഷം ഒന്ന് മറിയുകയായിരുന്നു. മറിഞ്ഞ കാറിലെ അഞ്ച് എയർ ബാഗുകളും പൊട്ടി.  പരിക്കേറ്റവരെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി ഉദുമ ആറാട്ട് കടവിൽ താമസിക്കുന്ന ഷെഫീഖ് അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.

Reactions

Post a Comment

0 Comments