കാഞ്ഞങ്ങാട് : പ്രതിയെ അന്വേഷിച്ചെത്തിയ കർണാടക പൊലീസ് സംഘത്തിനും ഒപ്പമുണ്ടായിരുന്ന ബേക്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഉദ്യോഗസ്ഥനും നേരെ അക്രമം. സംഭവവുമായി ബന്ധപെട്ട് ആറോളം പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കുണിയ ചേരുമ്പയിൽ ആണ് അക്രമം.ബേക്കൽ സ്റ്റേഷനിലെ സീനിയർ സീവിൽ ഓഫീസർ വി.എം. പ്രസാദ് കുമാർ 42, ഉടുപ്പി മാൽപ്പെ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷ് 55, മാൽപ്പെ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഇ. ലോകേഷ് 48 എന്നിവർക്ക് നേരെയാണ് അക്രമം. മാൽപ്പെ പൊലീസ് സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത കേസിൽ പ്രതിയെ തേടിയാണ് കർണാട പൊലീസ് എത്തിയത്. ബേക്കൽ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെന്ന് സംശയിക്കുന്ന ആളെ തേടിയെത്തിയപ്പോഴായിരുന്നു അക്രമം. തടഞ്ഞു നിർത്തി കഴുത്തിന് കുത്തി പിടിച്ച് മുഖത്തടിച്ചും വലതു കൈ മസിലിന് മാന്തി പരിക്കേൽപ്പിച്ചും വലതു കൈയുടെ നടുവിരൽ പിടിച്ച് തിരിച്ച് ഒടിക്കുകയും അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ എ.എച്ച്. ഹാഷിം മറ്റ് കണ്ടാലറിയാവുന്ന അഞ്ചോളം പേർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞിതിനും കേസുണ്ട്. ഇന്ന് ഉച്ചക്കാണ് സംഭവം.
0 Comments