Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും ചിറ്റാരിക്കാലിലും വിസ തട്ടിപ്പ് രണ്ട് പേർക്ക് ഒമ്പതര ലക്ഷം രൂപ നഷ്ടമായി

കാഞ്ഞങ്ങാട് : വെള്ളരിക്കുണ്ടിന് പുറമെ
കാഞ്ഞങ്ങാട്ടും
 ചിറ്റാരിക്കാലിലും വിസ 
തട്ടിപ്പ് കേസുകൾ റജിസ്ട്രർ ചെയ്തു. രണ്ട് പേർക്കുമായി ഒമ്പതര 
ലക്ഷം രൂപ നഷ്ടമായി. ഉപ്പിലിക്കൈയിലെ കെ.വി. നിധിൻ ജിത്തിൻ്റെ 35 പരാതിയിൽ തൃശൂർ സ്വദേശികളായ ഗൗതം കൃഷ്ണ, പി.എസ്. നന്ദു എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പരാതിക്കാരനും രണ്ട് സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമൻ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. എളേരി മങ്കം സ്വദേശി കെ.ആർ.സജീവൻ്റെ 49 പരാതിയിൽ ചിറപ്പുറം സ്വദേശി ഉല്ലാസിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. നെതർലൻ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments