കാഞ്ഞങ്ങാട്: ഡൽഹി പൊലീസിലെ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ആയ 'ഉദിനൂർ തടിയൻ കൊവ്വലിലെ ജഗജീവൻ 48 നിര്യാതനായി. നീലമ്പത്ത് മാധവിയുടേയും പരേതനായ കൃഷ്ണൻ്റെയും മകനാണ്. ഭാര്യ: രജിഷ അച്ചാംതുരുത്തി.
മകൾ : ആഗ്നേയ . സഹോദരങ്ങൾ: പ്രേമലത പിലിക്കോട്, മധുസുദനൻ ഡൽഹി പൊലീസ് , രമണി തടിയൻ കൊവ്വൽ. മൃതദേഹം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. പൊലീസ് സേനയുടെ അന്ത്യോപചാരത്തിന് ശേഷം11 മണിക്ക് സംസ്ക്കാരം ഉദിനൂർ ശ്മശാനത്തിൽ . ഡൽഹി പൊലീസിലെ കൈരളി വെൽഫേർസൊസൈറിയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം നൽകുന്നത്.
0 Comments