Ticker

6/recent/ticker-posts

ടാങ്കർ ലോറിയിൽ നിന്നും സ്പിരിറ്റ് ചോർച്ച

കാസർകോട്: ഓടിക്കൊണ്ടിരുന്ന
ടാങ്കർ ലോറിയിൽ നിന്നും സ്പിരിറ്റ് ചോർന്നു. മഞ്ചേശ്വരം ഹൊസങ്കടി ദേശീയ പാതയിൽ സ്പിരിറ്റ് ടാങ്കർ ലോറി നിർത്തിയിട്ടു. പാത്രത്തിലേക്ക് സ്പിരിറ്റ് ചോരുന്നതിന് സംവിധാനമുണ്ടാക്കി.
മധ്യപ്രദേശിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ട് പോവുകയായിരുന്ന ഈഥൽ ആൽക്കഹോൾ  ആണ് ചോർന്നത്.
നിലവിൽ അപകടാവസ്ഥയില്ല.
ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. മാറ്റുന്നതിന് കോഴിക്കോട് നിന്നും മഞ്ചേശ്വരത്ത് മറ്റൊരു ടാങ്കർ ലോറി എത്തിക്കൊണ്ടിരിക്കുന്നു.
Reactions

Post a Comment

0 Comments