കാഞ്ഞങ്ങാട്: ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഇന്ന് രാത്രിയോടെയാണ് നാട്ടുകാരും പൊലീസും തിരിച്ചറിഞ്ഞത്.അരയി പാഞ്ഞാലിലെ സന്തോഷ് 48 ആണ് മരിച്ചത്. വൈകിട്ട് കുശാൽനഗർ റെയിൽവേ ഗേറ്റിന് സമീപത്താണ് ട്രെയിൻ തട്ടിയത്. മാവേലി എക്സ്പ്രസാ ണ് തട്ടിയത്. അപകടത്തെ തുടർന്ന് മാവേലി എക്സ്പ്രസ് അരമണിക്കൂർ പിടിച്ചിട്ടു.കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ഭാവ്നഗർ എക്സ്പ്രസും നിർത്തിയിടേണ്ടി വന്നു. പാളത്തിൻ്റെ മധ്യഭാഗത്തായി കണ്ട യുവാവിനെ ഫയർഫോഴ്സും പൊലീസും എത്തി പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കുശാൽ നഗർഗേറ്റ് അടച്ചിട്ടതിനാൽ അര മണിക്കൂർ വാഹന ഗതാഗതം തടസപെട്ടു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. പരേതനായ അമ്പാടി മാതാവ്: ജാനകി. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു .
0 Comments