കാഞ്ഞങ്ങാട് : യുവാവിനെ വീടിൻ്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉദുമ നാലാം വാതുക്കലിലെ കോരൻ്റെ മകൻ എൻ. വി. രജീഷ് 40 ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കണ്ടത്. ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രഭാത പത്ര ഏജൻ്റായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments