Ticker

6/recent/ticker-posts

ചിത്താരിയിൽ രാത്രി ഒരാളെ ട്രെയിൻ തട്ടിയിട്ടുണ്ടെന്ന് ലോക്കോ പൈലറ്റ് രണ്ടര മണിക്കൂർ അരിച്ച് പെറുക്കിയിട്ടും കണ്ടെത്താനായില്ല

കാഞ്ഞങ്ങാട് : ചിത്താരിക്കടുത്ത് ഇന്ന് രാത്രി 7.30 ന്ഒരാളെ ട്രെയിൻ തട്ടിയിട്ടുള്ളതായി ലോക്കോ പൈലറ്റ്. രാത്രി രണ്ടര മണിക്കൂർ സമയം നാട്ടുകാരും പൊലീസും ഒരു കിലോമീറ്ററിലേറെ പാളവും പരിസരങ്ങളിലെ കുറ്റിക്കാടുകളും അരിച്ച് പെറുക്കിയിട്ടും ആളെ കണ്ടെത്താനായില്ല.  രാത്രി 7.30 ന് മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ് സിൻ്റെ ലോക്കോ പൈലറ്റാണ് റെയിൽവെ സ്റ്റേഷനിൽ വിവരം നൽകിയത്. ചിത്താരി , ചാമുണ്ഡിക്കുന്ന് ഭാഗത്ത് ട്രെയിൻ തട്ടിയിട്ടുണ്ടെന്നായിരുന്നു വിവരം. ഹോസ്ദുർഗ് പൊലീസും റെയിൽവെ ജീവനക്കാരും 50 ഓളം നാട്ടുകാരും രാത്രി 10.30 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ചിത്താരി പുഴയിലടക്കം തിരച്ചിൽ നടത്തി. രാത്രി വൈകിയതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

Reactions

Post a Comment

0 Comments