Ticker

6/recent/ticker-posts

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് പവൻ സ്വർണ മാല പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനികൾ

നീലേശ്വരം :കളഞ്ഞു കിട്ടിയ സ്വർണ
മാല ഉടമസ്ഥക്ക് ഏൽപ്പിച്ച്
 മാതൃകയായി രാജാസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ .
 പത്താം ക്ലാസിലെ വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളുമായ എസ്.എസ്. അഹല്യ, എം. അക്ഷര യുമാണ് മാതൃകയായത്. തളിയിൽ ക്ഷേത്ര റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്നു പവന്റെ സ്വർണമാല നീലേശ്വരം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് മാലയുടെ
 ഉടമസ്ഥ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ വടക്കേ കോവിലകത്തെ ദുർഗക്ക് സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ നിന്നും കൈമാറി.
Reactions

Post a Comment

0 Comments