കാഞ്ഞങ്ങാട് : അക്ഷയ വാട്സാപ്പ് ഗ്രൂപിലെ ചർച്ചയെ ചൊല്ലി അക്ഷയ വാട്സാപ്പ് ഗ്രൂപ്പ് അംഗമായ ബസ് കണ്ടക്ടറെ വാട്സപ്പ് ഗ്രൂപ്പിലെ അംഗം ബസിനുള്ളിൽ കയറി ആക്രമിച്ചു. കരിവേടകം ആനക്കല്ല് സ്വദേശിയായ സ്വകാര്യ ബസ് കണ്ടക്ടർ ടി. സന്തോഷിനാണ് 39 മർദ്ദനമേറ്റത്. സംഭവത്തിൽ നിധീഷ് എന്ന ആൾക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 7.17 മണിയോടെ അക്ഷയ ബസ് കുണ്ടംകുഴി യെത്തിയപ്പോഴാണ് ഇതേ ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റത്. ബസിനുള്ളിൽ തടഞ്ഞു നിർത്തി പുറത്തും കവിളിലും കൈ കൊണ്ട് അടിക്കുകയും അടി കൊണ്ട് നിലത്ത് വീണ പോൾ വലതു കാൽ പിടിച്ച് പുറകോട്ട് വലിക്കുകയും ഇടതു കൈക്കും ഷോൾഡറിനും പരിക്കേറ്റെന്ന പരാതിയിലാണ് കേസ്. വാട്സാപ്പ് ഗ്രൂപിൽ നടത്തിയ ചർച്ചയിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
0 Comments