Ticker

6/recent/ticker-posts

പുതുകൈയിൽ വിദ്യാർത്ഥിക്കും വീട്ടമ്മക്കും കടന്നൽ കുത്തേറ്റു,ചെറുവത്തൂരിൽ വയോധികനെ പട്ടി കടിച്ചു

കാഞ്ഞങ്ങാട് :പുതുകൈയിൽ വിദ്യാർത്ഥിക്കും വീട്ടമ്മക്കും കടന്നൽ കുത്തേറ്റ് ഗുരുതരം.
ചെറുവത്തൂരിൽ വയോധികനെ പട്ടി കടിച്ചതിൽ സാരമായി പരിക്ക് പറ്റി. കൊവ്വൽ സ്വദേശി കുഞ്ഞിരാമൻ എന്ന അമ്പു 75 പട്ടിയുടെ കടിയേറ്റത്. ഇടതുകാലിന് സാരമായി പരിക്ക് പറ്റി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് പട്ടി ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികൾ അടക്കം ഭീതിയിലാണെന്ന് നാട്ടുകാർ പറഞ്ഞു. പുതുകൈയിലെ ശ്രീലേഖ 50 ക്കും ബന്ധുവായ ദേവാനന്ദിനു 14 മാണ്  കടന്നൽ കുത്തേറ്റത്. നീലേശ്വരത്തെ ജോലിസ്ഥലത്തേക്ക് 
സ്കൂട്ടറിൽ പോകവെ വീടിന് സമീപത്തു വെച്ചാണ് കുത്തേറ്റത്.സാരമായി പരിക്ക് പറ്റിയ ശ്രീലേഖയെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments