Ticker

6/recent/ticker-posts

പിതാവ് ഓടിച്ച സ്കൂട്ടറിൽ എയ്സ് ഇടിച്ച് എട്ട് വയസുകാരൻ മരിച്ചു

കാസർകോട്:പിതാവ് ഓടിച്ച സ്കൂട്ടറിൽ എയ്സ് വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ട് വയസുകാരൻ മരിച്ചു. മധൂർ ഉളിയത്തടുക്ക പള്ളം എം. പ്രഭാകരൻ്റെ മകൻ പി. പർനൂഷ് ആണ് മരിച്ചത്. കട്ടത്തങ്ങാടിയിൽ കഴിഞ്ഞ 3 ന് രാവിലെയായിരുന്നു അപകടം.പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടി. റോഡരികിൽ നിന്നും എയ്സ് പെട്ടന്ന് റോഡിൽ കയറ്റിയതിനെ തുടർന്നായിരുന്നു അപകടം. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. എയ്സ് ഡ്രൈവറുടെ പേരിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments