Ticker

6/recent/ticker-posts

യുവാവിൻ്റെ കഴുത്തിന് പിന്നിൽ കഠാര കുത്തിയിറക്കി 13 പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

കാസർകോട്:യുവാവിൻ്റെ കഴുത്തിന് പിന്നിൽ കഠാര കുത്തിയിറക്കി. നെഞ്ചിലും ഉൾപെടെ കുത്തേറ്റ് ഗുരുതര നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപെട്ട് 13 പേർക്കെതിരെ കൊലപാതക ശ്രമത്തിന് കുമ്പള പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. ബേഡഡുക്ക സ്വദേശി അനിൽ കുമാറിനാണ് 30 കുത്തേറ്റത്.സീതാംഗോളി ടി.കെ.ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു കുത്തേറ്റത്. പൊതു ഉദ്ദേശം നടപ്പാക്കുന്നതിൻ്റെ ഭാഗമായി നെഞ്ചിനും കഴുത്തിനും വയറിനും കൈകൾക്കും പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കുത്തിയെന്നാണ് കേസ്. യുവാവ് ഓടിച്ചു വന്ന ടാർജീപ്പ് കല്ലെറിഞ്ഞ് തകർത്തു. അനിൽ കുമാറിൻ്റെ സുഹൃത്തിനെ ഉപദ്രവിച്ചതിന് പ്രതികൾക്കെതിരെ ബദിയഡുക്ക പൊലീസിൽ പരാതി കൊടുത്തതിനാണ് കൊലപാതക ശ്രമം. അക്ഷയ്, മഹേഷ്, ബായ് മറ്റ് കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കഴുത്തിൽ കുത്തിയിറക്കിയ കഠാരയുമായി ആയിരുന്നു യുവാവ് ആശുപത്രിയിലെത്തിയത്.

Reactions

Post a Comment

0 Comments