Ticker

6/recent/ticker-posts

കട്ടക്കളി ചൂതാട്ടം 30260 രൂപയുമായി രണ്ട് പേർ പൊലീസ് പിടിയിൽ

കാസർകോട്:കട്ടക്കളി ചൂതാട്ടത്തിനിടെ 30260 രൂപയുമായി രണ്ട് പേരെ പൊലീസ് പിടികൂടി കേസെടുത്തു. ഇന്ന് പുലർച്ചെ 1.30 ന്
 സീതാംഗോളി - കുമ്പള റോഡിൽ ബസ് വെയിറ്റിംഗ് ഷെഡിന് പിറകിൽ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. മുഗുറോഡിലെ അബ്ദുൾ അസീസ് 45, ഉപ്പളയിലെ ഇർഷാദ് 32 എന്നിവരാണ് പിടിയിലായത്. കുമ്പള പൊലീസ് കേസെടുത്തു. ഏതാനും പേർ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments