കാഞ്ഞങ്ങാട്: ഭർത്താവ് നാട്ടിൽ വന്ന് ഗൾഫിലേക്ക് പോയതിന്
പിന്നാലെ വീടുവിട്ട യുവതിയെ ഒരാഴ്ചക്ക് ശേഷം ഇന്ന് കണ്ടെത്തി.
ഭാര്യയും രണ്ടുമക്കളുമുള്ള യുവാവിനൊപ്പം പോയ യുവതിയെ ചട്ടഞ്ചാലിൽ നിന്നും ചിറ്റാരിക്കാൽ പൊലീസാണ് കണ്ടെത്തിയത്. ചിറ്റാരിക്കാലിൽ നിന്നുമാണ് യുവതിയെ കാണാതായത്.
തളിപ്പറമ്പ് പന്നിയൂർ മഴൂരിലെ അജീഷിൻ്റെ ഭാര്യ കെ. നീതു 35, വിനെയാണ് കണ്ടെത്തിയത്. മഴൂർ സ്വദേശിയായ സുമേഷിനൊപ്പം കണ്ടെത്തുകയായിരുന്നു. യുവതിയെ കാണാതായത് സംബന്ധിച്ച് പിതാവ് ചിറ്റാരിക്കാൽ അരിയിരുത്തിയിലെ
നാരായണൻ നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പൊലീസ്
ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതി സുമേഷിനൊപ്പം പോയി.
0 Comments