Ticker

6/recent/ticker-posts

ലോറികൾ വാടകയ്ക്കെടുത്ത് 27 ലക്ഷം രൂപയുടെ വഞ്ചന:സൊസൈറ്റി ഭാരവാഹികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലോറികൾ വാടകയ്ക്കെടുത്ത് 27 ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയിൽ സൊസൈറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്.കോടോം ഉദയപുരം ലേബർ കോൻട്രാക് കോ. ഓപ്പേറേറ്റീവ് സൊസൈറ്റിയുടെ രണ്ട് ലോറികൾ വാടകക്കെടുത്ത വകയിൽ 27 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന പരാതിയിലാണ് കേസ്. വയനാട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.കോടോം ഉദയപുരം ലേബർ കോൻട്രാക് കോ. ഓപ്പേറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി കെ.വി. ലേഖയുടെ പരാതിയിലാണ് കേസ്. 2024 ജുലൈ മുതൽ വാഹനങ്ങളുടെ ലോൺ അടക്കാ മെന്നും വാടക നൽകാമെന്നും പറഞ്ഞ് സൊസൈറ്റിയുടെ ഉടമസ്ഥയിലുള്ള ലോറികൾ ഏറ്റെടുത്ത് ലോണടക്കാതെയും വാടക നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments