Ticker

6/recent/ticker-posts

പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ട്രാവലറിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടിച്ചു പരപ്പ സ്വദേശിയടക്കം അഞ്ച് പേർ അറസ്റ്റിൽ

പയ്യന്നൂർ : പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ട്രാവലറിൽ നിന്നും രണ്ടര കിലോയിലേറെ കഞ്ചാവ് പിടിച്ചു. പരപ്പ സ്വദേശിയടക്കം അഞ്ച് പേർ അറസ്റ്റിൽ.വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 2.700 കിലോഗ്രാം കഞ്ചാവ് വാഹനത്തിൽ നിന്നും പയ്യന്നൂർ പൊലീസ് കണ്ടെടുത്തു. എടാട്ട് അണ്ടർപാസിൽ വാഹന പരിശോധന നടത്തവെ പയ്യന്നൂർ ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് ഓടിച്ചു വന്ന ട്രാവലർ പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. പിന്തുടർന്ന പൊലീസ് കണ്ണങ്ങാട്ട് നിന്നും പിടികൂടുകയായിരുന്നു. പരിയാരത്തെ സരിൻ വർഗീസ് 25 , ബളാൽ പരപ്പദർഘാസിലെ പുരിയടത്ത് പി.ജി. അശ്വിൻ പ്രസാദ് 29,പിലാത്തറയിലെ കെ.വി. അഭിജിത്ത് 25, പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ സബിൻ വർഗീസ് 25 , കടന്നപ്പള്ളി അലക്കിയാം പള്ളം കാർലോസ് കുര്യാക്കോസ് 28 എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments