കാസർകോട്: ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
ട്രെയിൻ തട്ടി മരിച്ചത് നിരവധി കേസുകളിലെ പ്രതിയാണെന്നാണ് തിരിച്ചറിഞ്ഞത്.
മരണത്തിൽ ദുരൂഹത ഉയർന്നു. മംഗലാപുരം ഫൈസൽ നഗറിലെ നൗഫൽ തൊപ്പി നൗഫലാണെ 25 ന്നാണ് തിരിച്ചറിഞ്ഞത്. മംഗലാപുരം ഭാഗത്ത് വധശ്രമം അടക്കം 23 ഓളം കേസുകളിലെ പ്രതിയാണെന്നാണ് സൂചന. ഇന്ന് രാവിലെ ഉപ്പളയിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ദുരൂഹത സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.
0 Comments