കണ്ണൂർ : പയ്യാമ്പലംബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എട്ടംഗ സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേർ തിരയിൽപ്പെടുകയായിരുന്നു.ബംഗ്ളൂരു സ്വദേശികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. തിരച്ചിലിനൊടുവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. ആദ്യം രണ്ട് പേരെ കരക്കെത്തിക്കുകയും തിരച്ചിലിനൊടുവിൽ മൂന്നാമത്തെ വിദ്യാർത്ഥി അഫ്രാസിനെയും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചു. മൂന്ന് വിദ്യാർത്ഥികളും ബംഗളൂരുവിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ്. കണ്ണൂരിലെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു.
0 Comments