Ticker

6/recent/ticker-posts

ശരീരത്തിൽ ഉരഞ്ഞ പാടുകൾ വീട്ടിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കാഞ്ഞങ്ങാട് :ശരീരത്തിൽ ഉരഞ്ഞ പാടുകൾ ഉൾപെടെ വീട്ടിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്ത് കുടുംബം താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് കളനാട് കട്ടക്കാൽ സ്വദേശിയായ യുവാവിനെ കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടിച്ചു വെച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മേൽപറമ്പ പൊലീസെത്തി ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം കിട്ടിയില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments