2025 സെപ്തംബർ 26 ന്
പുലർച്ചെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കളയിൽ വെച്ച് പ്രതിയെ പിടിക്കുന്നതായി കാറിൽ സഞ്ചരിക്കവെയാണ് ബേക്കൽ സബ്ബ് ഡിവിഷൻ ഡാൻസഫ് ടീം അംഗമായിരുന്ന കെ.കെ. സജീഷ് കാറിൽ ലോറിയിടിച്ച് മരിച്ചത്. വീടിൻ്റെ നിർമ്മാണത്തിനായി കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് 28 ലക്ഷം രൂപ വായ്പ എടുത്തായിരുന്നു നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. വീടിൻ്റെ നിർമ്മാണം 90 ശതമാനവും പൂർത്തീകരിച്ചപോഴാണ്
കുടുംബത്തെയും സഹപ്രവർത്തകരെയും നാട്ടുകാരെയുമെല്ലാം ദുഃഖത്തിൽ ആഴ്ത്തി സജീഷ് അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ട് വിട പറഞ്ഞത്. വിയോഗമുണ്ടായത്. സജീഷിൻ്റെ ഹൗസിംഗ് ലോൺ തുകയിൽ 2441522 രൂപ ബാധ്യത ബാക്കിയുണ്ടായിന്നു. പൊലീസ് ഹൗസിംഗ് സംഘത്തിന്റെ ഭരണസമതിയോഗം സജീഷിൻ്റെ കടം സംഘം ഏറ്റെടുക്കാനും ആധാരം കുടുംബത്തിനെ ഏൽപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. ആധാരം സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ ഇന്ന് കുടുംബത്തിന് കൈമാറി. നോർത്ത് സോൻ ഐ ജി രാജ്പാൽ മീണ ഡി.ഐ. ജി യതീഷ് ചന്ദ്ര, കാസർകോട് ജില്ലാ പൊലീസ് മേധവി വിജയ് ഭരത് റെഡ്ഢി, ജില്ലയിലെ ഡി.വൈ. എസ് .പി മാർ , എസ്. എച്ച്.ഒ മാർ കേരളാ പൊലീസ് അസോസിയേഷൻ , കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജില്ലാ ഭാരവാഹികൾ, സംഘം ഭരണസമിതി അംഗങ്ങൾ, ജില്ലയിലെ സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളുടേയും സഹപ്രവർത്തകരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടർന്നും കുടുംബത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് സർക്കാരും വകുപ്പും പൊലീസ് സംഘങ്ങളും കൂടെ ഉണ്ടാകുമെന്ന് ആധാരം കുടുംബത്തിന് നൽകികൊണ്ട് സംസ്ഥാന പൊലീസ് മേധാവി കുടുംബത്തെ അറിയിച്ചു.
0 Comments