കാഞ്ഞങ്ങാട് :മരപ്പണിക്കാരനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് ഉച്ചയോടെ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആറങ്ങാടി
അരയി കടവ് റോഡിലെ കുട്ട്യൻ്റെ മകൻ കുഞ്ഞമ്പു 58 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. തുലാനിൽ പ്ലാസ്റ്റിക്
കയറിൽ തൂങ്ങിയ നിലയിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments