കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലിം ലീഗിൽ സ്ഥാനാർത്ഥിനിർണയ ചർച്ച അന്തിമ ഘട്ടത്തിൽ . തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ടുമായ എം. പി. ജാഫർ യുഡിഎഫിനെ നയിക്കും. ബല്ല കടപ്പുറം ഒന്നാം വാർഡിൽ നിന്നാണ് ജാഫർ ജനവിധി തേടുന്നത്. ജാഫർ ചെയർമാൻ സ്ഥാനാർത്ഥിയെന്ന് പ്രഖ്യാച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം നടക്കും. നേരത്തെ മൂന്ന് തവണ ഇതേ വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട് ജാഫർ. മൂന്ന് തവണ ജനപ്രതിനിധികളായവർ മാറി നിൽക്കണമെന്ന മുസ്ലീം ലീഗ് സം സ്ഥാന കമ്മിറ്റിയുടെ തീരു മാനത്തിൽ ഇളവ് ഉണ്ടായത് മത്സ രിക്കുന്നതിന് ജാഫറിന് തുണയായി. മൂന്ന് തവണ ജനപ്രതി നിധികളാവുകയും പാർട്ടിയുടെ തീരുമാന പ്രകാരം കഴിഞ്ഞ തവണ മൽസരിക്കാതിരിക്കുകയും ചെയ്തവരെ ഇത്തവണ വീണ്ടും പ രിഗണിക്കാമെന്ന തീരുമാനമാണ് ജാഫറിന് അനുകൂലമായത്. നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാന മുൾപ്പെടെ വഹിച്ചതിന്റെ പരിചയവും ജാഫറിന് മു തൽകൂട്ടായി. മൂന്നിൽ കൂടുതൽ തവണ ജനപ്രതിനി ധികളായവർക്ക് മത്സര വി ലക്കുള്ളതിനാൽ നാല് തവണ മൽസരിച്ച മുൻ നഗ രസഭ ചെയർമാൻ അഡ്വ. എൻ.എ. ഖാലിദ്, മുൻ സ്ഥിരം സമിതി അധ്യക്ഷൻ കെ. മുഹമ്മദ് കുഞ്ഞി, വനിതാ ലീഗ് പ്രസിഡന്റ് ഖദീജ ഹമീദ് തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ ടി. കെ. സുമയ്യ അടക്കമുള്ള വർക്ക് ഇത്തവണ മത്സരി ക്കാൻ അവസരമില്ലെന്നാണ് സൂചന. ഇത്തവണ പുതു മുഖപ്പടയാവും മുസ്ലീം ലീഗിൽ കൂടുതലായും മത്സര രംഗത്തുണ്ടാവുക. നിലവിലുള്ള കൗൺസിലർ സെവൻസ്റ്റാർ അബ് ദുൾറഹിമാൻ, ട്രഷറർ സി. കെ. റഹ്‌മത്തുള്ള, മുൻസിപ്പൽ ലീഗ് സെക്രട്ടറി ഷംസുദ്ദീൻ ആവിയിൽ, അബ്‌ദുല്ല പടന്നക്കാട്, മൊയ്‌തു പുഞ്ചാവി, ഹു സൈൻ ഹോസ്‌ദുർഗ് കടപ്പുറം എന്നിവർ വിവിധ വാർഡുകളിൽ സ്ഥാനാർ ത്ഥികളാവുമെന്നാണ് സൂചന. കുളിയങ്കാൽ കവ്വായി വാർഡിൽ സക്കീന കോട്ട ക്കുന്നിനാണ് പ്രഥമ പരിഗണന. ആറങ്ങാടി നിലാങ്കര വാർഡിലും, പടിഞ്ഞാർ കണിയാങ്കുളം വാർഡിലും തീരുമാനമായിട്ടില്ല. ലീഗ് ശക്തികേന്ദ്രമായ ആവിയിൽ വാർഡ് ഇത്തവണ എസ് സി എസ് ടി സംവരണ വാർഡായി മാ റിയിരുന്നു. ഇവിടെ മുൻ സർക്കാർ ജീവനക്കാരനാ യിരുന്ന ശിവരാമനാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി. മൽസരിക്കാൻ യുവനിരപലരും താത്പര്യമറിയിച്ചെങ്കിലും മണ്ഡലം കമ്മറ്റിയുടെ തീരുമാനമാവും അന്തിമം. ചില വാർഡുകളിൽ മുസ്ലിം ലീഗും കോൺഗ്രസും അവകാശവാദവുമായി രംഗത്തുണ്ട്. ലീഗ് കഴിഞ്ഞതവണ മൽസരിച്ച കുശാൽ നഗർ വാർഡിൽ കോൺഗ്രസ് അംഗം സ്ഥാനാർത്ഥിയായി രംഗത്ത് വന്നു. കഴിഞ്ഞതവണ കോൺഗ്രസിലെ തസ്ലിമ നസ്റി മൽസരിക്കുകയും അട്ടിമറിയിലൂടെ ബി.ജെ.പിയിലെ വന്ദന ബൽരാജ് വിജയിച്ച ഹോസ്ദുർഗ് വാർഡിൽ മുസ്ലിം ലീ ഗിലെ റഷീദ് മൽസരിക്കാൻ രംഗത്ത് വന്നതോടെയാണ് തൊട്ടടുത്ത വാർഡായ കുശാൽ നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥി രംഗത്ത് വന്നത്. മുസ്ലിം ലീഗിനും കോൺഗ്രസിനും സ്ഥാധീനമുള്ള ഹോസ്ദുർഗ് വാർഡിൽ കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ചത് യു . ഡി . എഫ് - സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞത് മൂലമെന്ന് ആരോപണമുയർന്നിരുന്നു. യുഡിഎ ഫിലെ പ്രബല ഘടക ക ക്ഷിയായ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. സീറ്റ് വി ഭജനം സംബന്ധിച്ച് ലീഗ്-കോൺഗ്രസ് ചർച്ചയും പൂർത്തി യായില്ല. കോൺഗ്രസ് - മുസ്ലീം ലീഗ് ഉപയകക്ഷി ചർച്ച ഇനിയും നടന്നിട്ടില്ല. 43 വാർഡുണ്ടായ നഗരസഭയിൽ ഇത്തവണ 4 എണ്ണം വർദ്ധിച്ച് 47 ആയി. പുതുതായി വന്ന 4 വാർഡുകളെ ചൊല്ലി കോൺഗ്രസ് - മുസ്ലീം ലീഗ് തർക്കം നിലനിൽക്കുന്നു. ഭൂരിഭാഗം സീറ്റുകളിൽ മൽസരിക്കുന്ന കോൺഗ്രസിലാവട്ടെ സ്ഥാനാർത്ഥിനിർണയം എങ്ങും എത്തിയിട്ടില്ല. മുതിർന്ന നേതാക്കളിൽ പലരും സീറ്റിനായി കളത്തിലിറങ്ങി. മുൻ ചെയർമാൻ വി.വി. രമേശനെ സി.പി.എം വീണ്ടും കളത്തിലിറക്കിയതോടെ കരുതലോടെയാണ് യു.ഡി.എഫ് നീക്കം.
0 Comments