Ticker

6/recent/ticker-posts

യുവതി കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവതിയെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ കോട്ടപ്പാറ കൊടവലത്തെ പാട്ട്യം മേരടുക്കം രാജൻ്റെ ഭാര്യ കെ. ശ്രീജ 45 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആണ് കണ്ടത്. മക്കൾ 4 പേരും രാവിലെ സ്കൂളിലേക്കും ഭർത്താവ് തെയ്യം കാണാൻ പോയ സമയത്താണ് സംഭവം. വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ ചന്ദ്രൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments