4 വർഷമായി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
അമ്പലത്തറ സ്വദേശികളായ മുനീർ, സമീർ എന്നിവരെ സംഘം ചേർന്ന് വാള് കൊണ്ട് വെട്ടുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിക്കിട്ടാപുള്ളികളായ ഒന്നും നാലും പ്രതികൾ ആണ് പിടിയിലായത്.
പുല്ലൂർ നയികുട്ടിപ്പാറ സ്വദേശികളായ എ.എം. ഹമീദ് 56 അൽത്താഫ്29 എന്നിവരെ അമ്പലത്തറ പൊലീസ് സമർത്ഥമായി ഉഡുപ്പി ഹെബ്രി യിൽ വെച്ച് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. 2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ജില്ലാ പൊലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി വി . വി . മനോജിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്‌പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ ജയരാജൻ, ബിജു, സീനിയർ സിവിൽ ഓഫീസർമാരായ ഷിബു, രതീശൻ സ്പെഷ്യൽ സ്‌ക്വാഡ് അംഗമായ നിഖിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments