Ticker

6/recent/ticker-posts

ഓടയിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

കാഞ്ഞങ്ങാട് :ഓടയിൽ വീണ പശുവിന് രക്ഷകരായി കാഞ്ഞങ്ങാട് നിന്നുമെത്തിയ അഗ്നിരക്ഷാസേന . കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞപശുവാണ് കാൽ തെറ്റി ഓടയിൽ വീണ് അകപെട്ടത്. നാട്ടുകാർക്ക് രക്ഷിക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
പരപ്പ കാരാട്ടിലെ മാധവിയുടെ പശുവിനെയാണ് രക്ഷിച്ചത്.
 കമ്മാടം കാരാട്ട് റോഡിലെ ഓടയിൽ ആണ് പശു വീണത്.  സിനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ
പ്രകാശൻ   , ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ ഡ്രൈവർ 
ലതീഷ്   , ഫയർ ആൻ്റ് റെക്സ്യു ഓഫിസർമാരായ
അനിലേഷ്   ,വിഷ്ണുദാസ്  , ഹോംഗാർഡുമാരായ
രാഘവൻ ,
സന്തോഷ്‌ കുമാർ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
Reactions

Post a Comment

0 Comments