കൊച്ചി:നടിയെ ക്വട്ടേഷന്‍ നല്‍കി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പള്‍സര്‍ സുനിയടക്കം ആറ് പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിച്ച് കോടതി. ആറ് പ്രതികൾക്കും 20 വർഷം വീതം കഠിന തടവാണ് ശിക്ഷ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കൂട്ടബലാല്‍സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് കുറ്റവാളികളെന്ന് കണ്ട് കോടതി ശിക്ഷിച്ചത്.
വീട്ടിൽ അമ്മമാത്രമാണെന്നും ഇളവ് വേണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപെട്ടിരുന്നു. പരമാവധി ശിക്ഷ നൽകണമെന്ന്
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറുകയും, അതിജീവിതയെ അതിക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നാണ് കേസ്.
2018 മാര്‍ച്ച് എട്ടിനായിരുന്നു കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണ പുരോഗമിക്കവേ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കേ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
0 Comments