Ticker

6/recent/ticker-posts

ബൈക്കിൽ ജെ.സി.ബി ഇടിച്ച് 22 കാരൻ മരിച്ചു

കാസർകോട്: മോട്ടോർബൈക്കിൽജെ.സി.ബി ഇടിച്ച്22 കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ യുവാവാണ് മരിച്ചത്. രാത്രി 7.30 മണിയോടെയാണ് സംഭവം. വോർക്കാടി കോളിയൂരിലാണ് അപകടം. മഞ്ചേശ്വരം കോളിയൂരിലെ രമേശ ഹെറളയുടെ മകൻ ഓം കാർ ഹെറളയാണ് മരിച്ചത്. മജീർ പള്ള ഭാഗത്തേക്ക് യുവാവ് ഓടിച്ച ബൈക്കിൽ എതിരെ വന്ന ജെ.സി.ബി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജെ. സി. ബി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments