ലൈംഗിക അതിക്രമത്തിനിരയാക്കിയ 55 കാരനായ പ്രതിക്ക് പതിനൊന്ന് വർഷം കഠിന തടവും 12000 രൂപ
പിഴയും.
പിഴ അടച്ചില്ലെങ്കിൽ 5 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. വയക്കര വയലായി മൂലക്കാരൻ വീട്ടിൽ എം. സുമിത്രനെയാണ് ശിക്ഷിച്ചത്. 2023 ജൂൺ 5 ന് ആണ് സംഭവം. കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും ബേക്കറിയിലേക്ക് പോയി ബ്രഡ് വാങ്ങി തിരിച്ചുവരുന്നതിനിടെ പ്രതി പെൺകുട്ടിയുടെ പിറകെ ചെന്ന് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ചെയ്ത കേസിലാണ് ഇന്ന്
സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ്ശി ആണ് ശിക്ഷ വിധിച്ചത്..ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം 3 വർഷം കഠിന തടവും , 1000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 1 മാസം അധിക തടവും, പോക്സോ ആക്ട് 10 r/9(m)പ്രകാരം 5 വർഷം കഠിന തടവും, 10,000/ രൂപ പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവും 12 r/w 11(1) പ്രകാരം 3 വർഷം കഠിന തടവും 1000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എം. സതീശൻആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments