Ticker

6/recent/ticker-posts

യുവതിയെ തോട്ടിൻകരയിലും കിടപ്പ് മുറിയിലും പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ

കാസർകോട്:യുവതിയെ തോട്ടിൻകരയിലും കിടപ്പ് മുറിയിലും പീഡിപ്പിച്ച
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ ലൈംഗികമായി
 പീഡിപ്പിച്ചത്.
കാസർകോട് പാടി എടനീർ ചീരാളി സ്വദേശിനിയെ  പ്രതി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായായാണ് പൊലീസിൽ പരാതിയെത്തിയത്.
2024 ഫെബ്രുവരി മാസത്തിൽ യുവതിയുടെ വീടിന് സമീപമുള്ള തോട്ടിൻകരയിലെ കാടിന്റെ മറവിൽ വെച്ചും, തുടർന്ന് 2025 ഡിസംബർ വരെയുള്ള കാലയളവിൽ യുവതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ചും ഇഷ്ടത്തിന് വിരുദ്ധമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ ഇടയന്നൂർ പാലയോട് ആർ. യദുനന്ദ്21 ആണ് അറസ്ററിലായത്. കണ്ണൂർ താളികാവ് മഞ്ഞപാലത്ത് നിന്നും കാസർകോട് എ.എസ്.പി. അച്യുത് അശാകിന്റെ നേതൃത്വത്തിൽ  വനിത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിതയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ആൻ്റി- ഗുണ്ടാ ഓപ്പറേഷൻ സെൽ
സാഗോക്ക് ടീമിന്റെ സഹായത്തോടെയും കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി,  കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments