Ticker

6/recent/ticker-posts

യുവതി ഭർതൃവീട്ടിൽ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവതി ഭർതൃവീട്ടിൽ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് വീട്ടുകാർ 25 കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉപ്പള മാന്നാം കുഴി നൂറ് മുഹമ്മദിൻ്റെ മകൾ ഫാത്തിമത്ത് നസ്വീനയാണ് മരിച്ചത്. സോങ്കൽ കൊടങ്കെ റോഡിലുള്ള ഭർത്താവ് മൊയ്തീൻ സവാദിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് രണ്ടര മണിക്ക് ശേഷം സംഭവം നടന്നതായാണ് കരുതുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments