കാസർകോട്:കള്ളവോട്ടിന് ശ്രമിച്ച19 വയസുകാരൻ അറസ്റ്റിൽ. പ്രതി കൈയ്യിൽ കരുതിയിരുന്ന രേഖകൾ പ്രിസൈഡിംഗ് ഓഫീസർ പിടിച്ചെടുത്തു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബഡൂർ മംഗല ടുക്കയിലെ മുഹമ്മദ് ഷഹാദിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തിഗെ പഞ്ചായത്തിലെ ചെന്നിക്കൊടി ഒന്നാം വാർഡിലെ പോളിംഗ് ബൂത്തായ ധർമ്മത്തടുക്ക സ്കൂളിൽ ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്. പ്രിസൈഡിംഗ് ഓഫീസർ കെ. ശ്രീകലയുടെ പരാതിയിലാണ് കേസ്. വൈകീട്ട് 3.55നാണ് സംഭവം.
0 Comments