Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 വയസ് പ്രായം വരുന്ന യുവാവിനെയാണ് വാടക ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് കല്ലം ചിറയിലെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. ക്വാർട്ടേഴ്സ് തുറന്നിട്ടില്ല. ഹോസ്ദുർഗ് പൊലീസ് എത്തി തുറക്കും. നാല് ദിവസം മുൻപ് കാഞ്ഞങ്ങാട് ജോലി അന്വേഷിച്ചെത്തിയ അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
Reactions

Post a Comment

0 Comments