Ticker

6/recent/ticker-posts

വീട്ടിൽ നിന്നും വൻ കള്ളനോട്ട് ശേഖരവും നോട്ടെണ്ണൽ യന്ത്രവും പിടികൂടി

കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പൊലീസ് വൻ കള്ളനോട്ട് ശേഖരവും നോട്ടെണ്ണൽ യന്ത്രവും പിടികൂടി.ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ ചെർക്കള, കോലാച്ചിയടുക്കത്തുള്ള വീട്ടിൽ നിന്നുമാണ് കള്ളനോട്ട് ശേഖരം പിടികൂടിയത്.
കാസർകോട് നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം പട്ടാപകൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് വിജയൻ.
2000 രൂപയുടെ 2,500 കള്ളനോട്ടുകളും 1,000 രൂപയുടെ 50 കള്ളനോട്ടുകളുമാണ് പിടികൂടിയത്. ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നിലവിലില്ലാത്ത 100 നോട്ടുകളു പിടികൂടി. ഇടപാടുകാർക്ക് നൽകുന്നതിനായി കെട്ടുകളാക്കിയ നിലയിലായിരുന്നു നോട്ടുകൾ സൂക്ഷിച്ചിരുന്നത്. 
തട്ടിക്കൊണ്ട് പോകൽ
കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ  കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ്  വിജയന്റെ വീട്ടിൽ കള്ളനോട്ട് ശേഖരം ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ റെയിലാണ് കള്ളനോട്ടുകളും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയത്. നിരോധിത നോട്ട് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ രണ്ടു കേസുകളിലായി  എട്ടുപേരെ കാസർകോട് പൊലീസ് അറസ്റ്റു ചെയ്ത‌ു.
Reactions

Post a Comment

0 Comments