നാല് പേരെ കർണാടകയിൽ നിന്നും പിടികൂടി.
മേൽപ്പറമ്പ് സ്വദേശി ഹനീഫയെ
ആന്ധ്ര രജിസ്ട്രേഷനുള്ള കാറിൽ എത്തിയ നാലംഗ സംഘം
തട്ടിക്കൊണ്ടു പോവുകയായിരുന്നു.നഗരത്തിലെ ഹോട്ടലിന് സമീപം പട്ടാപ്പകലാണ് സംഭവം.
ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. സ്വകാര്യ വാഹനത്തിൽ കാസർകോട് പൊലീസ് മംഗലാപുരം ഭാഗത്തേക്ക് പിന്തുടർന്നു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിനോടുവിൻ
കർണാടകയിലെ ഹാസനിൽ നിന്നാണ്
പ്രതികൾ പിടിയിലായത്.
കർണാടക പൊലീസിന്റെ സഹായത്തോടെ കാസർകോട് ടൗൺ പൊലീസാണ്
ആന്ധ്ര സ്വദേശികളായ
നാലംഗ സംഘത്തെ
അതിസാഹസികമായി പിടികൂടിയത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട
തർക്കമാണ്
തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്നാണ്
പൊലീസ് നൽകുന്ന സൂചന.
പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ
കൂടുതൽ
വിവരങ്ങൾ കണ്ടെത്താനാകു.
സെക്യൂരിറ്റി ജീവനക്കാരൻ്റെ
സന്ദർഭോചിതമായ ഇടപെടലാണ്
പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാനായത്. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു.
0 Comments