കാഞ്ഞങ്ങാട് :വയോധികനെ വീടിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5.30 മണിയോടെ വീടിൻ്റെ ടെറസ്റ്റിന് മുകളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബന്തടുക്ക ചൂരിത്തോട് ശ്രീകൃഷ്ണ ഹൗസിൽ കെ. രാമചന്ദ്രൻ നായർ 78ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments