യുവാവിനെ വധിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട്
4 പേർക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കുമ്പള പേരാലിലെ കടയാണ് ആക്രമിച്ചത്. പേരാലിലെ ബി.എം. റിഫായിയെ 19 ആക്രമിച്ചെന്ന പരാതിയിൽ കുമ്പള പൊലീസാണ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്. സദാ , അപ്പു ഞ്ഞി, സുദി, ശരത്ത് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പരാതിക്കാരൻ്റെ സഹോദരൻ അബ്ദുൾ റഹ്മാൻ്റെ കടയാണ് തല്ലി തകർത്തത്. കാൽലക്ഷത്തിൻ്റെ നഷ്ടമുണ്ട്. റിഫായിയെ ശരീരം മുഴുവൻ അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് പരാതി.
0 Comments