Ticker

6/recent/ticker-posts

നഗരസഭ വികസന സമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ അംഗങ്ങളുടെ ധാരണപ്രകാരം തീരുമാനിച്ച വികസന സമിതി വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി ഭാരവാഹിത്വ ധാരണ ഏകപക്ഷീയമായി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ഇന്ന് നടന്ന വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ നിന്നും കൂട്ടത്തോടെ ഇറങ്ങിപോയി. വിദ്യാഭ്യാസ കാര്യ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനായി മുതിർന്ന കൗൺസിലറും മുൻസിപ്പൽ വാർഡിനെ പ്രതിനിധീകരിക്കുന്ന മുൻ പ്രഥമാധ്യാപകനുമായ ചന്ദ്രനെ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗത്തിൽ പൊടുന്നനെ നഗരസഭ ചെയർമാൻ സി. പി. എം കൗൺസിലറായ എം. സേതുവിനെ ചെയർമാനായി പ്രഖ്യാപിക്കുകയും ഇത് യു.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തു. തീരുമാനം അട്ടിമറിച്ച  ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് ആണ് യോഗം ബഹിഷ്ക്കരിച്ചതെന്ന് നേതാക്കൾ പറഞ്ഞു. യു ഡി എഫ് പാർലിമെൻ്ററി പാർട്ടി ലീഡർമാരായ എം. പി. ജാഫറിൻ്റെയും അനിൽ വാഴുന്നോറൊടിയുടെയും നേതൃത്വത്തിൽ  പ്രതിഷേധമുയർത്തിയെങ്കിലും അനുനയത്തിന് തയാറായില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധം അറിയിച്ച് യോഗം ചേർന്ന മുൻസിപ്പൽ ടൗൺ ഹാളിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങി പോക്ക് നടത്തുകയായിരുന്നു.


Reactions

Post a Comment

0 Comments